സൂര്യനില്‍ വന്‍സ്ഫോടനം; ഭൂമിക്ക് ഭീഷണിയില്ല
നാസ: സൗരയൂഥ കേന്ദ്രമായ സൂര്യനിലുണ്ടായ വന്‍സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ടു. സ്ഫോടനത്തെ തുടര്‍ന്ന് സൂര്യന്റെ ഉപരിതലത്തില്‍ കാന്തികപ്രഭാവമുള്ള മേഘം രൂപപ്പെട്ടുവെന്നും പിന്നീടത് പിന്‍വലിഞ്ഞുവെന്നും നാസ അധികൃതര്‍ അറിയിച്ചു. സൂര്യനിലെ സ്ഫോടനം ഭൂമിയ്ക്ക് ഭീഷണിയാവില്ലെങ്കിലും ഭൂമിയുടെ കാന്തികമേഖലയില്‍ ചെറിയ ആഘാതം സൃഷ്ടിയ്ക്കുമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ ഇതുണ്ടാകുമെന്നും അവര്‍ അറിയിച്ചു.
സോളാര്‍ ഡൈനാമിക്സ് ഒബ്സര്‍വേറ്ററി എന്ന ഉപഗ്രഹമാണ് സൂര്യനിലെ സ്ഫോടനദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. അതേ സമയം സൂര്യനില്‍ നിന്നുള്ള കാന്തിക പ്രഭാവം വര്‍ദ്ധിയ്ക്കുന്നത് കൃത്രിമ ഉപഗ്രഹങ്ങളുടെയും പവര്‍ഗ്രിഡുകളുടെയും പ്രവര്‍ത്തനത്തെ ചെറിയ തോതിലെങ്കിലും ബാധിയ്ക്കുമെന്ന് ശാസ്ത്രജ്ഞര്‍ക്ക് ആശങ്കയുണ്ട്.
