ഉപഗ്രഹതകര്‍ച്ച ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തെ ബാധിക്കുമോ?
ഇന്ത്യയുടെ വിവിധോദ്ദേശ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 5 പി ഉപഗ്രഹ വിക്ഷേപണത്തിന്റെ പരാജയം രാജ്യത്തിന്റെ ഉപഗ്രഹവിക്ഷേപണ വ്യവസായത്തിന് തിരിച്ചടിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത് രണ്ടാം തവണയാണ് വിക്ഷേപണം പരാജയപ്പെടുന്നത്. ശ്രീ ഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ശനിയാഴ്ച വൈകിട്ട് 4.01 ന് കുതിച്ചുയര്‍ന്ന ജിഎസ്എല്‍വി-എഫ് 06 റോക്കറ്റ് 43-മത് സെക്കന്റില്‍ നിയന്ത്രണം വിട്ട് കത്തിയമര്‍ന്ന്കടലില്‍ പതിക്കുകയായിരുന്നു. ഏപ്രില്‍ 15 നു നടന്ന ജിഎസ്എല്‍വി -ഡി3യുടെ വിക്ഷേപണവും പരാജയമായിരുന്നു. ഇന്ത്യന്‍നിര്‍മ്മിത ക്രയോജനിക് സാങ്കേതിക വിദ്യയുടെ പരീക്ഷണം കൂടിയായിരുന്നു വിക്ഷേപണമെങ്കിലും പരാജയത്തില്‍ കലാശിക്കുകയായിരുന്നു. 2013-14 ല്‍ നടക്കേണ്ട ചന്ദ്രയാന്‍ -2, 2016 ല്‍ ഇന്ത്യക്കാരനെ ചന്ദ്രനില്‍ എത്തിക്കാനുള്ള ദൗത്യം എന്നിവ ബാക്കിനില്‍ക്കെയാണ് ഈ വിക്ഷേപണ പരാജയം. ഇതിനെ അതിജീവിക്കാന്‍ ഐഎസ് ആര്‍ ഒയിക്ക് കഴിയുമെന്നിരിക്കിലും കുതിച്ചു ചാട്ടത്തിന്റെ വക്കില്‍ നില്‍ക്കുന്ന ഭാരതത്തിന്റെ വാര്‍ത്താവിനിമയ രംഗത്തിന്റെ വേഗത അല്‍പ്പമൊന്നു കുറയാന്‍ ഇത് കാരണമായേക്കും . കാരണം ഇന്ത്യയുടെ ടെലിവിഷന്‍ പ്രക്ഷേപണ രംഗം ഉള്‍പ്പെടെയുള്ള വിവിധമേഖലകളുടെ ആവശ്യങ്ങള്‍ പരിഹരിച്ചിരുന്ന ഇന്‍സാറ്റ് ഉപഗ്രഹങ്ങളുടെ കാലാവധി തീരാറായി. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ ആവശ്യത്തെ ഏറ്റവുമെളുപ്പം നിറവേറ്റാനാവുന്ന തരത്തില്‍ പുതിയ ഉപഗ്രഹം തയ്യാറാകേണ്ടിയിരിക്കുന്നു.ഐഎസ് ആര്‍ ഒയിക്ക് ഇക്കാര്യത്തില്‍ ഏറ്റവുമധികം സമ്മര്‍ദ്ദങ്ങളോടെയാവും പ്രവര്‍ത്തിക്കേണ്ടതായിവരിക.